കൂവ

          അമേരിക്കയില്‍നിന്നും കേരളത്തിലെത്തിയ കൂവ അഥവാ ആരോ റൂട്ട്‌ കുട്ടികള്‍ക്കും ക്ഷീണിതര്‍ക്കും പഥ്യാഹാരമാണ്‌. മുലപ്പാല്‍ മതിയാക്കി പശുവിന്‍പാല്‍ ശീലമാക്കുമ്പോള്‍ കുട്ടികളില്‍ കണ്ടുവരാറുള്ള പചനപ്രശ്‌നങ്ങള്‍ക്ക്‌ കൂവമാവ്‌ പരിഹാരമാണ്‌. വൃദ്ധര്‍ക്ക്‌ ദഹനേന്ദ്രീയ കോശങ്ങളെയും സ്രോതസ്സുകളെയും ഹിതകരമായി ശുദ്ധീകരിക്കാന്‍ കഴിവുള്ള പ്രകൃതിയുടെ വരദാനമാണ്‌ കൂവമാവ്‌. അധികരിച്ച എരിപുളിയും, മദ്യപാനവും മൂലം കുടല്‍ ക്ലേശങ്ങളുള്ളവര്‍ക്കം കൂവമാവ്‌ ഗുണം ചെയ്യും.
          കേരളത്തിലെ അന്തരീക്ഷ ഊഷ്‌മാവും മഴയുടെ തോതും കൂവകൃഷി ചെയ്യാന്‍ അനുയോജ്യമാണ്‌. അടുക്കളയോട്‌ ചേര്‍ന്ന്‌ ലഭ്യമാകുന്ന ചെറിയ വിസ്‌തൃതിയിലും കൂവ വളര്‍ത്താം. ആഗസ്‌ത്‌-സപ്‌തംബര്‍ മാസങ്ങളില്‍ ലഭിക്കുന്ന ആദ്യമഴയുടെ ആരംഭത്തില്‍ നടീല്‍ത്തുടങ്ങാം. 'ചൂണ്ടാണിവിരല്‍' നീളത്തിലുള്ള കിഴങ്ങുകഷണങ്ങളാണ്‌ നടീല്‍വസ്‌തു. ഇതില്‍ നാലോ അഞ്ചോ മുട്ടുകളും ശല്‍ക്കങ്ങളില്‍ പൊതിഞ്ഞ മുകുളങ്ങളുമുണ്ടാകും. ''കൈമുട്ടു മുതല്‍ വില്‍ത്തുമ്പുവരെയുള്ള നീളമാണ്‌ നടീല്‍അകലം. തായ്‌ച്ചെടിയുടെ ചിനപ്പുകളും നടാന്‍ ഉപയോഗിക്കാം. കേന്ദ്രകിഴങ്ങുഗവേഷണ കേന്ദ്രത്തില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ചെടികള്‍ തമ്മില്‍ 30 സെ.മീറ്ററും വരികള്‍ തമ്മില്‍ 15 സെ.മീറ്ററും അകലം നല്‍കിയപ്പോള്‍ കൂടുതല്‍ വിളവ്‌ ലഭിച്ചതായിക്കാണുന്നു. കൂവകൃഷിയില്‍ കീടരോഗങ്ങള്‍ പ്രശ്‌നമാകാറില്ല.
നല്ല വളക്കൂറുള്ള ഭൂമിയില്‍ വളപ്രയോഗം ഒഴിവാക്കാം. ഫലപുഷ്‌ടി കുറഞ്ഞസ്ഥലങ്ങളില്‍ ജൈവവളം ചുവടൊന്നിന്‌ മൂന്നു കിലോഗ്രാം ചേര്‍ക്കാം ഒന്നാംമാസവും രണ്ടാംമാസവും കളയെടുത്ത്‌ കാലിവളം ഇതേ അളവില്‍ ചേര്‍ത്ത്‌ മണ്ണ്‌കൂട്ടണം. ശാസ്‌ത്രീയമായകൃഷിരീതിയില്‍ 50 കിലോഗ്രാം പാക്യജനകവും 25 കിലോഗ്രാം ഭാവകവും 75 കിലോഗ്രാം ക്ഷാരവും ഒരു ഹെക്ടറിന്‌ എന്ന തോതില്‍ ശുപാര്‍ശയുണ്ട്‌. കായികവളര്‍ച്ചാകാലം 120 ദിവസമാണ്‌. ഈ കാലത്ത്‌ കളവളര്‍ച്ച നിയന്ത്രിക്കണം. മണ്ണ്‌ പുതയ്‌ക്കുന്നത്‌ വിളവ്‌ വര്‍ധിപ്പിക്കും. തണലിലും വളരുന്ന ഒരു കിഴങ്ങുവിളയാണിത്‌. നടീല്‍ കഴിഞ്ഞ്‌ പത്തുമാസം പിന്നിട്ടില്‍ കൂവ വിളവെടുപ്പിന്‌ കാലമാകും. ഇലയും തണ്ടും മഞ്ഞളിക്കുന്നത്‌ വിളവെടുപ്പുകാലം അറിയിക്കുന്ന ലക്ഷണമാണ്‌. വ്യാപകമായി കൃഷിയിറക്കുമ്പോള്‍ ഹെക്ടറൊന്നിന്‌ 20-25 ടണ്‍ വിളവ്‌ അനായാസം ലഭിക്കുന്ന വിളവാണിത്‌.

ചിത്രങ്ങള്‍ : ഗൂഗിള്‍

Posted in by ചെറുശ്ശോല. 12 Comments

12 Responses to "കൂവ"

  • Mufeed says:
  • shamjaz says:
  • francis says:
Leave a Comment