മരച്ചീര

കേരളത്തിൽ അപൂർവ്വമായിക്കൊണ്ടിരിക്കുന്ന പച്ചക്കറി മരമാണ്‌ മരക്കീര (സൌഹൃദച്ചീര) 7 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇതിനെ കമ്പ്‌ നട്ട്‌ സുഗമമായി വളർത്താം. ഇലകളാണ്‌ പച്ചക്കറിയായി ഉപയോഗിക്കുന്നത്‌. മരച്ചീനിയിലയിൽ ഉള്ളതുപോലെ ഹൈഡ്രോസയനിക്‌ ഗ്ലൂക്കോസൈഡുകൾ ഉള്ളതിനാൽ പച്ചയ്ക്ക്‌ ഇതുപയോഗിക്കുന്നത്‌ നന്നല്ല. വേകിച്ച ഇലയിൽ മാംസ്യം, വിറ്റാമിൻ എ,സി,കാൽസ്യം, ഇരുമ്പ്‌, ഫോസ്‌ഫറസ്‌ എന്നിവയുണ്ട്‌. ലോക ഭക്ഷ്യ-കാർഷിക സംഘടന പോഷകന്യൂനതയുള്ള കുട്ടികൾക്ക്‌ നൽകാവുന്ന ചെലവുകുറഞ്ഞ ഇലക്കറിയായി ഇതിനെ അംഗീകരിച്ചു. ടെക്‌സാസ്‌ യൂണിവേഴ്‌സിറ്റി നടത്തിയ പ്രാരംഭ പഠനം, ഇൻസുലിൻ ആശ്രിതമല്ലാത്ത പ്രമേഹം കുറയ്ക്കാൻ മരക്കീരയില വെള്ളത്തിൽ തിളപ്പിച്ചുണ്ടാക്കിയ സത്തിനാകുമെന്ന്‌ തെളിയിച്ചിട്ടുണ്ട്‌. കൂടുതൽ പഠനങ്ങൾ നടക്കുകയാണ്‌.വായുകോപം, വാതം, സന്ധിവാതം, കിഡ്‌നിയിലെകല്ല്‌, മൂത്രതടസ്സം എന്നിവയുടെ ശമനത്തിനും ദഹനവും മുലപ്പാലുത്‌പാദനവും കൂട്ടാനും പല രാജ്യങ്ങളിൽ ഇത്‌ കഴിച്ചുപോരുന്നു. നല്ല പച്ചനിറത്തിൽ വലിയ ഇലകളുള്ള ഈ മരം അലങ്കാരത്തിനായും വളർത്താം. ഉപ്പുരസമുള്ള മണ്ണിൽ വളരുമെന്നതും വരൾച്ചയെ ചെറുക്കുമെന്നതുമാണ്‌ ഇതിന്റെ മറ്റ്‌ സവിശേഷതകൾ. 
        
  തയ്യാറാക്കിയത്  :  എസ്. ചന്ദ്രശേഖരന്‍ നായര്‍ (കേരളാഫാര്‍മര്‍ )

5 Responses to "മരച്ചീര"

Leave a Comment