പ്രവാചകജീവികൾ


ഡോ.ഫ്രാന്‍സിസ് സേവ്യര്‍
ഭൂമി കുലുക്കിപ്പക്ഷിയേക്കുറിച്ചു കുട്ടിക്കാലത്ത് നാമേറെ കേട്ടിട്ടുണ്ടാവും. ഭൂലോകത്തിനുമുകളിലിരുന്ന് വാൽ കുലുക്കി, ഭൂമി കുലുങ്ങുന്നു എന്നു വിചാരിക്കുന്ന ഒരു കുഞ്ഞു പക്ഷി !! ..അഹംഭാവത്തി ന്നു രൂപമുദ്ര പകർന്ന് മുത്തശ്ശി പറഞ്ഞ ഭൂമികുലുക്കി പക്ഷിയുടെ വിവരക്കേടിന് ഒരു നറും പുഞ്ചിരി സമ്മാനിച്ചിട്ടുള്ളവരാകും നമ്മിൽ പലരുടേയും കുട്ടിക്കാലം..എന്നാൽ ശരിക്കും ഭൂമികുലുങ്ങുന്നത് നേരത്തേ അറിയുന്നവരിൽ  മറ്റു ജീവജാലങ്ങൾ മനുഷ്യരേക്കാൾ ഏറെ മുന്നിലാണെന്നു തോന്നും പലപ്പോഴും!..മനുഷ്യരേക്കാൾ മ്രുഗങ്ങൾക്ക്  ഒരു ആറാം ഇന്ദ്രിയം ഉണ്ടോ എന്നു പോലും തോന്നിപ്പോകും, ഭൂമിയുടെ ഭ്രമണ താളത്തിലേ ഓരോ ഭ്രംശവും  എതോ പ്രവാചക ദൌത്യത്തിലെന്നവണ്ണം തിരിച്ചറിയുകയും രക്ഷയുടെ നേർപ്പാത അവർ സ്വീകരിക്കുകയും ചെയ്യുമ്പോൾ!
 വർഷങ്ങൾക്കുമുൻപ്,പാലക്കാടിനടുത്തുള്ള തലശേരിഭാഗത്ത് ഭൂമിക്കടിയിൽ ആസാധാരണമുഴക്കം കേൾക്കുകയും  ജനങ്ങൾ സംഭീതരാവുകയും ചെയ്തു.അവിടെ ലേഖകൻ അന്നു നടത്തിയ ഒരു സർവ്വേയിൽ വളരെ കൌതുകകരമായൊരുകാര്യം ചില ജീവികളുടെ പ്രവാചക സ്വഭാവം ആയിരുന്നു.നേർത്ത ഭൂചലനം പല ജീവികളും വളരെ നേരത്തേ തിരിച്ചറിഞ്ഞിരുന്നോ എന്നു സംശയിക്കുന്ന രീതിയിലായിരുന്നു ഞങ്ങൾ ശേഖരിച്ച ശാസ്ത്ര വിവരങ്ങൾ. പ്രസ്തുത സംഭവത്തിനു ഒരാഴ്ച്ച മുൻപുതന്നെ പല കർഷകരും തങ്ങളുടെ ക്രിഷിയിടങ്ങളിൽ പലവിധ പ്രത്യേകതകൾ ശ്രദ്ധിച്ചിരുന്നു..മണ്ണിന്നടിയിൽ നിന്നും മണ്ണിരകൾ ഇറങ്ങി ദൂരേക്കുപോകുന്നതു പലരും ശ്രദ്ധിച്ചിരുന്നു.അസാധാരണയായി പാമ്പുകൾ പലയിടങ്ങളിലും ജനങ്ങൾ കണ്ടിരുന്നു.രാത്രി പുരമുകളിൽ നിന്നു പരിഭ്രമിച്ചു താഴേക്കു വീണ എലികളും പലരും ഓർത്തിരുന്നു.ആസാധാരണമായ ജീവിക്കാഴ്ച്ചക്കൾക്കു ശേഷം ഏതാണ്ട് നാല് അഞ്ചു ദിനങ്ങൾക്കുള്ളിലാണ് ഭൂമിക്കടിയിലേ ഭീതിദ ശബ്ദം ഉണ്ടായത്!.
ഭൂകമ്പങ്ങൾക്ക് ഏറെ മുൻപുതന്നെ.പല ജീവികളും വിചിത്ര പെരുമാറ്റം കാട്ടുന്നതായിശാസ്ത്ര ഗവേഷണ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.പുരാതനകാലം മുതൽക്കുതന്നെ പലരീതിയിൽ മ്രുഗങ്ങളുടെ ഇത്തരം കഴിവികളേ രേഖപ്പെടുത്തിയിട്ടുമുണ്ട്.373 ബി. സി.യിൽ ഗ്രീസിലേ പ്രസിദ്ധ നഗരമായ ഹെലീസിൽ ഭൂകമ്പത്തിനേറെ മുൻപുതന്നെ ജീവികൾ സ്ത ലം വിട്ടതായി രേഖകൾ ഉണ്ട്.മുട്ടയിടൽ നിർത്തിയ കോഴികളും,കൂട്ടത്തോടെ കൂടുവിടുന്ന തേനീച്ചകളും,നാടുവിട്ട എലികളും,പാമ്പുകളും,ഒക്കെ ജനങ്ങൾക്ക് മുന്നറിയിപ്പാണ് നൽകിയത്!.വളർത്തുമ്രുഗങ്ങൾ നമ്മോടൊപ്പം,കഴിയുന്നവരായതിനാൽ അവരുടെ ഓരോ പെരുമാറ്റ വ്യതിയാനവും നാം ശ്രദ്ധിച്ചുപോകും.കൂരിരുട്ടുള്ള രാത്രിയുടെ ഏകാന്തതയിൽ,അർദ്ധരാത്രിയിൽ നിങ്ങളുടെ നായ നീട്ടി നീട്ടി ഓരിയിട്ടാൽ അറിയാതെ ഉള്ളം കിടുങ്ങുന്നവരില്ലേ?മനുഷ്യ കാതുകൾക്ക് ശ്രവിക്കുവാനാകാത്ത നേർത്ത ശബ്ദ വീചികളേ തിരിച്ചറിയുന്ന നായ്ക്കൾ പലപ്പോഴും ഇത്തരത്തിൽ പെരുമാറാറുണ്ട്.ദൂരെ ദൂരെ ഡീസൽ തീവണ്ടിയുടെ ശബദം കേട്ട് ഓരിയിടുന്ന ഒരു വളർത്തുനായ വർഷങ്ങൾക്കുമുൻപ് ഞങ്ങൾക്കുണ്ടായിരുന്നു.അപരിചിതരുടെ ഉറക്കം കെടുത്താൻ ഉതകുന്ന ദയനീയ ഓരിയിടൽ പ്രേതസാന്നിദ്ധ്യമെന്ന് ധരിച്ച് ഭയന്ന വിരുന്നുകാർ ഇന്നും ചിരിയുയർത്തുന്നു!.പല ജീവികൾക്കും മനുഷ്യർക്കു കേൾക്കുവാൻ കഴിയാത്ത ശബ്ദവീചികൾ കേൾക്കുവാനാകുമെന്നു ശാസ്ത്രം പറയുന്നു.സബ് സോണിക് വീചികൾ ഉപയോഗപ്പെടുത്തി വിവരങ്ങൾ കൈമാറുന്ന ഒട്ടേറെ ജീവികൾ ഉണ്ടുതാനും.പെട്ടന്ന് മനസ്സിൽ കടന്നുവരുന്നത് വവ്വാലുകളുടെ ചിത്രമാവും തിർച്ച. ആനകൾക്കും ഇക്കാര്യത്തിൽ കഴിവേറെയാണ്..മസ്തക പ്രകമ്പനങ്ങളിലൂടെ ദുരെ ദൂരെയ്ക്കു വിവരങ്ങൾ കൈമാറാനിവർക്കാകും.ഭൂകമ്പപ്രദേശങ്ങളിൽനിന്ന് വളരെ ദൂരേക്കു രക്ഷപെടാൻ ആനക്കൂട്ടങ്ങൾക്കു വിരുതേറും.ബുദ്ധി രാക്ഷസൻ എന്നു വീമ്പീളക്കുന്ന മനുഷ്യൻ ഭൂകമ്പം അറിഞ്ഞു വരുമ്പോൾ പലപ്പോഴും വൈകി പോവുകയും ചെയ്യും.ശരാശരി അഞ്ചു ലക്ഷം ഭൂപ്രകമ്പനങ്ങൾ ഒരു വർഷം ലോകത്ത് സംഭവിക്കുന്നു എന്നൊരു കണക്കുണ്ട്.ചെറു മുഴക്കങ്ങൾ പോലും തിരിച്ചറിഞ്ഞു രക്ഷയുടെ തുരുത്തുകളിലേക്കു പല ജീവികളും മാറുന്നുവത്രേ!.നേർത്ത പ്രകം മ്പനങ്ങൾ പിടിച്ചെടുക്കാനുള്ള കഴിവു തെളിയിച്ച ഒട്ടേറെ ജീവികൾ ഉണ്ട്.ഭൂകമ്പ പ്രദേശങ്ങൾ ഏറെ യുള്ള ചൈനയിലും,ജപ്പാനിലും ഒട്ടേറെ നിരീക്ഷണങ്ങൾ ഇക്കാര്യത്തിൽ നടന്നിട്ടുണ്ട്.2003ൽ ഒരു മെഡിക്കൽ  ഡോക്റ്റർ നടത്തിയ  ശ്രദ്ധേയമായ നായ നിരീക്ഷണം പ്രസിദ്ധമായ നാഷനൽ ജ്യോഗ്രഫിക് മാഗസിൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ജീവികളുടെപെരുമാറ്റ അവലംബിച്ച് 1975ൽ ചൈനയിലേ ഒരു നഗരത്തിലുള്ളവരെല്ലാം ഭൂകമ്പത്തിന്റെ അപകടങ്ങളിൽ നിന്നു രക്ഷപെട്ട ചരിത്രവും ഉണ്ട്.റിക്ചർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂകമ്പത്തിനു മുൻപ് അവിടെയുള്ള ജീവികൾ ഒട്ടേറെ സ്വഭാവ വ്യതിയാനം പ്രകടിപ്പിക്കുകയും,അതു ക്രുത്യമായി മനസ്സിലാക്കി ഉദ്യോഗസ്തർ ഏതാണ്ട് ഒരു ദശലക്ഷം നഗരവാസികളെ അപായ രഹിത പ്രദേശത്തേക്ക് മാറ്റി പ്പാർപ്പിക്കുകയുംചെയ്തു!!.പ്രവചന പരം ജീവികൾ!..
ലോകത്ത് ഭൂകമ്പ സാധ്യതയുള്ള കിഴക്കൻ രാജ്യങ്ങളിൽ ചിലയിടങ്ങളിൽ അക്വേറിയങ്ങളിൽ വളരുന്ന വർണ്ണ മത്സ്യങ്ങൾ ഉപയോഗപ്പെടുത്തി പ്രവചനങ്ങൾ നല്കാറുണ്ടത്രേ!.ആപത്തു നിറഞ്ഞ ഭൂമിയിളക്കങ്ങൾക്ക് ഏറെ മുൻപുതന്നെ ഇ മത്സ്യങ്ങൾ പെരുമാറ്റ വൈചിത്ര്യങ്ങൾ കാട്ടാറുണ്ട്.ഭൂമിയുടെ അഗാധതയിൽനിന്നുയരുന്ന നേർത്ത ശബ്ദം പോലും തിരിച്ചറിഞ്ഞ് ഭയപ്പാടോടെ വിരളിപിടിക്കുന്ന ജീവികൾ ഏറെ നേരത്തേ തന്നെ അവ തിരിച്ചറിയുന്നു എന്നതു നേര്..മൺപാളികളുടെ അഗാധതയിൽനിന്നുയരുന്നു പ്രകമ്പനങ്ങളോ,അന്തരീക്ഷത്തിൽ വരുന്ന വൈദ്യുത വ്യതിയാനങ്ങളോ, ചില വാതകങ്ങളുടെ നേർത്ത ഗന്ധമോ ഒക്കെ ജീവികളുടെ ഇത്തരം പ്രവചന പെരുമാറ്റത്തിനു കാരണമായി ശാസ്ത്രം പറയുന്നു..പലപ്പോഴും പ്രക്രുതിദുരന്തം മൂലം ഏറെ മരിക്കുന്നവർ മനുഷ്യർ തന്നെ.നമ്മുടെ തീരങ്ങളിൽ സംഹാര ന്രുത്തം ചവിട്ടിയ സുനാമിയുടെ അവസരത്തിലും,പറവകളും,ജീവികളും ഒക്കെ രക്ഷാവഴികൾ തേടി ഏറെ മുൻപേ ദൂരേക്കുപോയിരുന്നതു പിന്നീടു പലരും ഓർത്തെടുക്കുന്നു.എന്തായാലും അതിബുദ്ധിയെന്ന അഹംഭാവവും പേറി നടക്കുമ്പോഴും നമ്മേഅതിശയിപ്പിച്ചുകൊണ്ട്,നമുക്കുചുറ്റുമുള്ള ഒട്ടേറെ ജീവികൾ, നമുക്കാന്യമായ  ആറാം ഇന്ദ്രിയവും പേറി നമുക്കു പ്രവാചകവഴി തീർക്കുന്നു..

4 Responses to "പ്രവാചകജീവികൾ"

  • ANSAR ALI says:
Leave a Comment