ഇളനീര്‍ മാഹാത്മ്യം

ഇളനീരിന്റെ മേന്മകള്‍
വിലപിടിച്ച ശീതള പാനീയങ്ങള്‍ക്കു വേണ്ടി ഓരോ ദിവസവും എത്ര രൂപയാണ് നിങ്ങള്‍ ചിലവാക്കുന്നത് ,എന്നാലോ കഴിക്കുന്നത്‌ വിഷമയവും വ്ര്‍ത്തിഹീനവുമായ പാനീയങ്ങളും .ദിവസവും ഓരോ ഇളനീര്‍ കഴിക്കൂ ദാഹവും ക്ഷീണവും അകറ്റാനും അഴകും ആരോഗ്യവും സമ്പാദിക്കുവാനും അത്ത്യുത്തമം ആണ് ഇളനീര്‍ .ദേഹ കാന്തിക്കും ദിവസം മുഴുവന്‍ ഉന്മേഷവും ഉണര്‍വും നിലനിര്‍ത്താനും ഇളനീര്‍ സഹായിക്കുന്നു .സ്വന്തം കൃഷി ചെയിതുണ്ടാക്കിയ ഇളനീര്‍ കുടിക്കുകയാണെങ്കില്‍ ഉണ്ടാകുന്ന ആത്മ സംത്ര്‍പ്തി പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ് .
ഇളനീരിന്റെ ചില ഔഷധ ഗുണങ്ങള്‍ താഴെ വിവരിക്കാം
*ഇളനീരില്‍ ചെരുനാരങ്ങാനീര്‍ ചേര്‍ത്ത് കഴിക്കുന്നത്‌ രക്ത ശുദ്ധിക്ക് നല്ലതാണ്
*ഇളനീരില്‍ ചുവന്ന തുളസിയില നീര് പിഴിഞ്ഞ് കഴിക്കുന്നത്‌ അലര്‍ജിക്ക് നല്ലതാണ് .
*തേങ്ങാവെള്ളം കൊണ്ട് നിത്യവും മുഖം കഴുകുകയും ദിവസവും ഓരോ ഗ്ലാസ് തേങ്ങാ വെള്ളം കുടിക്കുകയും ചെയിതാല്‍ മുഖക്കുരു മാറുന്നതാണ് .
*ഇളനീര്‍ പതിവായി കുടിച്ചാല്‍ മൂത്രാശയ രോഗങ്ങള്‍ വരില്ല .
*പ്രെമേഹരോഗികളില്‍ രക്തത്തിലെ മധുരാംശം കുറയുംപോഴുണ്ടാകുന്ന ആഘാതം മാറാന്‍ ഇളനീര്‍ നല്ല ഔഷതം ആണ് .

1 Response to "ഇളനീര്‍ മാഹാത്മ്യം"

Leave a Comment