Archive for July 2012

തെങ്ങ്


തെങ്ങിന്‍റെ എല്ലാ ഭാഗങ്ങളും നമുക്ക് പ്രയോജനപ്പെടുന്നതിനാലാവാം നാം അതിനെ കല്‍പ്പവൃക്ഷം എന്ന് വിളിക്കുന്നത്.തെങ്ങ് വാതത്തെയും പിത്തതേയും നശിപ്പിക്കും.തെങ്ങിന്‍കൂംപ് ശര്‍ക്കര കൂട്ടി കഴിച്ചാല്‍ സ്ത്രീകളുടെ വെളളപോക്ക് എന്ന അസുഖം ശമിക്കും.ഉപ്പ് കൂട്ടാന്‍ പാടില്ലാത്ത രോഗികളുടെ ശരീരത്തിലെ ഉപ്പിന്‍റെ ദൌര്‍ലഭ്യം പരിഹരിക്കാന്‍ കരിക്കിന്‍വെളളത്തിന് കഴിവുണ്ട്.മുറിവ് കരിക്കാന്‍ വെളിച്ചെണ്ണയുടെ കഴിവ് ഒന്ന് വേറേതന്നേയാണ്.തെങ്ങിന്‍വേരും അശോകത്തൊലിയും കൂടി കഷായം വച്ച് കഴിയ്ക്കുന്നത് ഗര്‍ഭോത്പാദനത്തിന് സഹായകരമാണ്.തെങ്ങിന്‍റെ മടല് കത്തിച്ച ചാരം കഴിക്കുന്നത് ആമാശയാര്‍ബുദത്തിന് ഫലപ്രദമാണ്പോലും.


കടപ്പാട് ഏറ്റവുമടുത്ത സുഹൃത്തിനു

ചിത്രം ഗൂഗിള്‍

താന്നി





നെല്ലിക്ക,താന്നിക്ക,കടുക്ക ഈ മൂന്ന് ഔഷധങ്ങളെയും ഒന്നിച്ച് ചേര്‍ത്ത് ത്രിഫല എന്ന് വിളക്കപ്പെടുന്നു.കോംബ്രിട്ടേസി കുടുംബത്തില്‍ പെട്ട താന്നിയുടെ ശാസ്ത്രനാമം ടെര്‍മിനേലിയ ബെല്ലറിക്ക എന്നാണ്.താന്നി ത്രിദോഷങ്ങളെയും നശിപ്പിക്കുന്നു.താന്നിയുടെ എണ്ണ ഇരുന്പ് പാത്രത്തിലാക്കി സൂക്ഷിച്ച് അതില്‍ നിന്നും എടുത്ത് തലയില്‍ പുരട്ടിയാല്‍ അകാലനര മാറുമത്രെ.താന്നിക്കാപ്പൊടി തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമ മാറും.ശീഘ്റസ്ഖലനത്തിന് താന്നിക്കായുടെ പരിപ്പ് പൊടിച്ച് നെയ്യ് ചേര്‍ത്ത് നല്‍കാം.തലവേദനക്ക് നല്ല ഫലം ചെയ്യുമെന്ന് യുനാനിവൈദ്യം പറയുന്നു.താന്നിക്കാ തേന്‍ ചേര്‍ത്ത് നേത്രരോഗങ്ങള്‍ക്ക് എതിരെ പ്രയോഗിക്കാം.തൊണ്ട് അരച്ച് പുരട്ടിയാല്‍ വ്രണങ്ങളിലെ പഴുപ്പ് കുറയും.



കടപ്പാട് ഏറ്റവുമടുത്ത സുഹൃത്തിനു

ചിത്രം ഗൂഗിള്‍

by navas shamsudeen. 3 Comments