താന്നി

നെല്ലിക്ക,താന്നിക്ക,കടുക്ക ഈ മൂന്ന് ഔഷധങ്ങളെയും ഒന്നിച്ച് ചേര്‍ത്ത് ത്രിഫല എന്ന് വിളക്കപ്പെടുന്നു.കോംബ്രിട്ടേസി കുടുംബത്തില്‍ പെട്ട താന്നിയുടെ ശാസ്ത്രനാമം ടെര്‍മിനേലിയ ബെല്ലറിക്ക എന്നാണ്.താന്നി ത്രിദോഷങ്ങളെയും നശിപ്പിക്കുന്നു.താന്നിയുടെ എണ്ണ ഇരുന്പ് പാത്രത്തിലാക്കി സൂക്ഷിച്ച് അതില്‍ നിന്നും എടുത്ത് തലയില്‍ പുരട്ടിയാല്‍ അകാലനര മാറുമത്രെ.താന്നിക്കാപ്പൊടി തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമ മാറും.ശീഘ്റസ്ഖലനത്തിന് താന്നിക്കായുടെ പരിപ്പ് പൊടിച്ച് നെയ്യ് ചേര്‍ത്ത് നല്‍കാം.തലവേദനക്ക് നല്ല ഫലം ചെയ്യുമെന്ന് യുനാനിവൈദ്യം പറയുന്നു.താന്നിക്കാ തേന്‍ ചേര്‍ത്ത് നേത്രരോഗങ്ങള്‍ക്ക് എതിരെ പ്രയോഗിക്കാം.തൊണ്ട് അരച്ച് പുരട്ടിയാല്‍ വ്രണങ്ങളിലെ പഴുപ്പ് കുറയും.കടപ്പാട് ഏറ്റവുമടുത്ത സുഹൃത്തിനു

ചിത്രം ഗൂഗിള്‍

by navas shamsudeen. 3 Comments

3 Responses to "താന്നി"

Leave a Comment