എരുക്ക്
സാധാരണയായി ആറടി മുതൽ എട്ടടി വരെ ഉയരത്തിൽ കാണപ്പെടുന്ന എരുക്ക് കുറ്റിച്ചെടി 
വിഭാഗത്തിൽ പെടുന്നു. ഇലകൾ ഏകദേശം ആറിഞ്ചു നീളവും മൂന്നിഞ്ച് വീതിയും കാണുന്നു
ഇലകളുടെ കോണിൽ നിന്നുമാണു പുഷ്പങ്ങൾ ഉണ്ടാകുന്നത്, പൂക്കളുടെ ഉൾഭാഗത്ത് ചുവപ്പും 
പുറത്ത് വെളുപ്പും നിറം കാണപ്പെടുന്നു. കറയുള്ള ചെടിയായ എരുക്കിന്റെ ബീജം കറുപ്പ് നിറമുള്ളതും കാറ്റത്ത് പറന്നു നടക്കുന്നതുമാണു. കുട്ടികളുടെ പ്രിയ തോഴനായ അപ്പൂപ്പൻ താടിയാണു ഇതിന്റെ ബീജം. വസന്തത്തിൽ പൂക്കുകയും ഗ്രീഷ്മത്തിൽ കായ്കളുണ്ടാവുകയും ചെയ്യുന്ന എരിക്ക് പൂവിന്റെ നിറഭേദമനുസരിച്ച് രണ്ടു തരത്തിൽ കാണപ്പെടുന്നു. ചുവന്നതും വെളുപ്പും.
ഔഷധ ഉപയോഗങ്ങൾ.
ഇത് വാതഹരവും, ദീപനവും ഉഷ്ണവും കൃമികളെ നശിപ്പിക്കുന്നതുമാണു, നീര്, ചൊറി, കുഷ്ട വൃണം, പ്ലീഹരോഗം എന്നിവയ്ക്കും വളരെ നല്ലതാണ്. സിദ്ധവൈദ്യത്തിലെ നീറ്റുമുറകളിൽ, എരിക്കിൻ പാൽ ഉപയോഗിക്കുന്നുണ്ട്. പെരുകാൽ, ആമവാതം, എന്നിവയ്ക്ക് എരുക്കില ചൂടാക്കി വെച്ച് കെട്ടുകയും, എരുക്കിൻ നീരിൽ നിന്നും കാച്ചിയെടുത്ത തൈലം തേയ്ക്കുകയും ആവാം.
ചെവി വേദനയ്ക്കു ചെവിയിൽ ഒഴിച്ചാൽ ശമനം കിട്ടും. വൃണങ്ങൾ ഉണങ്ങുവാൻ ഇലയുടെ ചൂർണം തേയ്ക്കുന്നതും നല്ലതാണ്. ഗണ്ഡമാല, മുഴകൾ എന്നിവയ്ക്ക് എരുക്കിന്റെ പാല് ലേപനം ചെയ്യണാം. പല്ല് വേദനക്ക് പഞ്ഞിയിൽ മുക്കി വേദനയുള്ളിടത്ത് വെക്കുക. സർപ്പ വിഷത്തിൽ, എരുക്കിൻ വേരിന്റെ നീര് കുരുമുളക് ചൂർണം ചേർത്ത് സേവിപ്പിക്കാം.
എരുക്കിന്റെ പൂവ് : വാതം, കഫം, കൃമി, കുഷ്ടം, ചൊറി, വിഷം, വൃണം, പ്ലീഹരോഗങ്ങൾ, കരൾ രോഗങ്ങൾ, രക്തപിത്തം, അർശസ്, മഹോദരം, വീക്കം, എലിവിഷം, പേപ്പട്ടി വിഷം ഇവയെ ശമിപ്പിക്കും. സുശ്രുത മതമനുസരിച്ച് കഫ പിത്തങ്ങളെ ശമിപ്പിക്കും.

കറ : വിശേഷിച്ച് അർശസ്, കൃമി, കുഷ്ടം, മഹോദരം ഇവയെ ശമിപ്പിക്കും. വയറിളക്കാൻ വളരെ നല്ലതാണ്. ഇല ചെവിവേദന ഇല്ലാതെയാക്കുന്നു.

വേര്: കഫം, വായുമുട്ടൽ, ചുമ, അതിസാരം, പീനസം, പ്രവാഹിക, രക്തപിത്തം, ശീതപിത്റ്റ്ഹം, ഗ്രഹണി, വേദനയോടു കൂടിയ യോനി രക്ത സ്രാവം, തേള് മുതലായവയുടെ വിഷം ഇവയേയും കഫജങ്ങളായ മറ്റെല്ലാ രോഗങ്ങളെയും ശമിപ്പിക്കുന്നു.

.


4 Responses to "എരുക്ക്"

Leave a Comment