ടോണിച്ചായനോട് ചോദിക്കാം.. ഭാഗം 1...

കൃഷി ഗ്രൂപ്പിലെ അംഗങ്ങൾ, ജൈവകർഷകനും, പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ ടോണി തോമസിനോട് ചോദിച്ച ചോദ്യങ്ങളും അവയ്ക്ക് അദ്ദേഹം നൽകിയ മറുപടികളും..


ചോദ്യം..സർ ...ഏത് വർഷം മുതലാണ് ജൈവകൃഷിയിലേക്കു വരുന്നത് ? രാസവള കൃഷിയിൽ നിന്നും ജൈവ കൃഷിയിലേക്കുള്ള ഒരു മാറ്റത്തിലാണ് ഇന്ന് നമ്മുടെ നാട്ടിലെ കർഷകർ ഇത് എത്ര മാത്രം ഗുണം ചെയ്യും ..താങ്കളുടെ വിലയേറിയ നിർദ്ദേശം പ്രതീക്ഷിക്കുന്നു.

മറുപടി.. 1994ല്‍ ആണ് ഞാന്‍ ജൈവ കൃഷിയിലേക്ക് മാറിയത്. അതിനും ഒരു പതിനഞ്ചു വര്ഷം മുന്‍പ് കൃഷിയില്‍ ഇറങ്ങി. ശാസ്ത്രീയമായി രാസവളം ഇട്ടു കൃഷി ചെയ്തു. നല്ല വിളവു കിട്ടി. പക്ഷെ നാലഞ്ചു കൊല്ലം കഴിഞ്ഞപ്പോള്‍ വിളവു കുറയാന്‍ തുടങ്ങി, കേടു കൂടുന്നു. എവിടെയോ തെറ്റ് പറ്റി എന്ന് മനസ്സിലായി. പക്ഷെ എന്താണെന്ന് പിടികിട്ടിയില്ല. അന്വേഷണം തുടര്‍ന്ന്. യാദൃശ്ചികമായി ഫുക്കുവോക്കയുടെ One Straw Revolution എന്ന പുസ്തകം കിട്ടി. അതാണ്‌ എന്‍റെ ചിന്തകളെ മാറ്റിയത്. ജൈവ കൃഷിയിലേക്ക് തിരിഞ്ഞു. കുറെ തെറ്റുകള്‍ വരുത്തി. സംശയം ചോദിക്കാനും ആരുമില്ല. പറ്റിയ തെറ്റുകള്‍ തിരുത്തി. ഇപ്പോള്‍ എന്‍റെ കൃഷിയിടം ഏതാണ്ട് സ്വയം പര്യാപ്തം ആയിരിക്കുന്നു. പുറത്തു നിന്ന് കക്ക മാത്രമേ വാങ്ങുന്നുള്ളൂ. കേരളത്തില്‍ കര്‍ഷകന്‍ രക്ഷപ്പെടാന്‍ - നാളെ നമ്മുടെ മക്കള്‍ ആരോഗ്യത്തോടെ ജീവിക്കാന്‍ ജൈവ കൃഷി മാത്രമാണ് പരിഹാരം.

ചോദ്യം.. ഈ അടുത്തയിടെ പ്രചാരം നേടിയ കാര്‍ഷിക രീതി ആണല്ലോ സീറോ ബജറ്റ് സ്പിരിച്വല്‍ ഫാര്‍മിംഗ്. ഈ കൃഷി രീതിയെ കുറിച്ച് എന്താണ് അഭിപ്രായം? എല്ലാ വിളകള്‍ക്കും ഈ രീതി പ്രായോഗികം ആണോ? ആലപ്പുഴ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നെല്ല് കൃഷി ചെയ്യാന്‍ ഈ രീതി ഉപയോഗിക്കാമോ?

 മറുപടി : പേര് എന്ത് പാലേക്കര്‍ ഇട്ടു ഇറക്കിയാലും ഇത് പല കര്‍ഷകരും ഇവിടെയും ചെയ്തിരുന്ന കാര്‍ഷിക മുറകള്‍ ആയിരുന്നു. പാലെക്കാരുടെ പേര് കേള്‍ക്കുന്നതിനും പത്തു വര്ഷം മുന്‍പ് ജീവാമൃതം വളക്കൂട്ടു എന്നാ പേരില്‍ ഉപയോഗിച്ച ഒരു കര്‍ഷകന്‍ കായംകുളത്ത് ഉണ്ട്. പേരല്ല പ്രശ്നം. കൃഷി രീതി ആണ്. ഈ രീതിയില്‍ എല്ലാ വളങ്ങളും ഫെര്‍മെന്റ്റ്‌ ചെയ്താണ് ഉപയോഗിക്കുന്നത്. ഫെര്‍മെന്റ്റ്‌ ചെയ്യുന്ന ഏതു വളങ്ങളും മണ്ണിന്റെ അസിടിടി കൂട്ടും. അതുകൊണ്ട് പച്ച കാക്ക കൂടി മണ്ണിനു കൊടുക്കണം. പച്ച കാക്ക കിട്ടില്ലെന്കില്‍ നീട്ടു കാക്ക വെള്ളം തളിച്ച് പോടിയാന്‍ സമയം കൊടുത്തു മൂന്നു നാല് ആഴ്ച കഴിഞ്ഞു ഇടാം. ആലപ്പുഴയിലും ഇത് ചെയ്യാം. എടത്വായില്‍ എന്റെ ഒരു സുഹൃത്ത്‌ വെള്ളം വറ്റിച്ചു കഴിഞ്ഞപ്പോള്‍ അവിടെ ഉണ്ടായിരുന്ന മുള്ളന്‍ പായല്‍ അഴുകിയത്തിനു മുകളില്‍ വിത്ത് വിതച്ചു പോലും നല്ല വിളവു ഉണ്ടാക്കി. അവിടെ ജീവാമൃതം കൊടുത്താല്‍ വിളവു കൂട്ടം. + കുമ്മായം. + കുറച്ചു മീന്‍ അമിനോ വളവും. ( മീന്‍ വളം ഫയല്‍ നോക്കിയാല്‍ കിട്ടും.)

ചോദ്യം..ജൈവ കൃഷി രീതിയില്‍ കീടങ്ങളുടെ നിയന്ത്രണം ഫലപ്രദമാകുന്നില്ല. മഴ അതിനൊരു കാരണമാണോ? ഫലപ്രദമായി കീടനിയന്ത്രണത്തിനുള്ള ഒരു മാര്‍ഗം പറഞ്ഞു തരാമോ ?പാവല്‍, പടവലം,പയര്‍ എന്നിവക്കാണ് പെട്ടെന്ന് വേണ്ടത് ...

മറുപടി..കീടങ്ങള്‍ പ്രശ്നം ആകുന്നതു പല കാരണങ്ങളാലാണ്. മുകളില്‍ ഫലം തരുന്നവ കറുത്ത വാവിന് മുന്‍പ് നടുക. അവയില്‍ പൂക്കള്‍ വെളുത്ത പക്ഷത്തില്‍ ആണ് കൂടുതല്‍ ഉണ്ടാവുക. കീടാക്രമണം കുറയും. കൃഷിയിടങ്ങളില്‍ ഇടയ്ക്കിടയ്ക്ക് മഞ്ഞ പ്ലാസ്റ്റിക്‌ ഷീറ്റിലോ മഞ്ഞ ചാക്കിലോ എണ്ണ പുരട്ടി തൂക്കി ഇടുക. കീടങ്ങള്‍ക്ക് ഇഷ്ടപ്പെട്ട നിറം ആയതിനാല്‍ അതില്‍ പറ്റിപ്പിടിച്ചു നശിക്കും. ചിലന്തി വലകള്‍ നശിപ്പിക്കരുത്. എവിടെയെങ്കിലും കമ്പുകളില്‍ ചിലന്തി വല കണ്ടാല്‍ കെട് വരുത്താതെ കൊണ്ടുവന്നു പച്ചക്കരികള്‍ക്കിടയില്‍ സ്ഥാപിക്കുക. തവളകള്‍ വലുതോ ചെറുതോ കൃഷിയിടത്തില്‍ വളരാന്‍ സഹായിക്കുക. - ഇവ സ്ഥിരം സംരക്ഷകരാണ്‌..., ജമന്തി തുടങ്ങി ശക്തമായി മനം ഉള്ള ചെടികള്‍ കീടങ്ങളെ അകറ്റും. രൂക്ഷമായി കൈപ്പുള്ള - ഉദാ: കാഞ്ഞിരം, ഉഴിഞ്ഞ മുതലായവ - അരച്ച് തളിച്ചാല്‍ മിക്ക കീടങ്ങളും അടുക്കില്ല. നമ്മുടെ ഗ്രൂപ്പിന്റെ ഫയല്‍ നോക്കിയാല്‍ കുറെ കീട നാശ്നികള്‍ അവിടെ ഉണ്ട്.

ചോദ്യം.. ഇന്ന് ജൈവ വളം എന്ന പേരിൽ മാർക്കറ്റിൽ ധാരാളം വളങ്ങൾ ലഭ്യമാണല്ലോ പലതും വ്യാജനാണെന്നാണു അറിയാൻ സാധിച്ചത്. എങ്കിൽ കേരളത്തിൽ വിപണനം നടത്തുന്ന ഗുണമേന്മയുള്ള ജൈവ വള കമ്പനി ഉൽ‌പ്പന്നങ്ങൾ ഉണ്ടോ...?

 മറുപടി: വിശ്വസിക്കാവുന്ന ഒരു വള കമ്പനിയും ഇല്ല. എളുപ്പം നമ്മള്‍ സ്വയം വവളം ഉണ്ടാക്കുക എന്നതാണ്. പറമ്പിലെ കളകളും റോഡരികിലെ (തൊഴിലുറപ്പ് പദ്ധതി വെട്ടി കളയുന്നതുപ്പടെ പറമ്പില്‍ എത്തിച്ചു കമ്പോസ്റ്റ്‌ ആക്കുക. അതില്‍ ജീവംരുതാമോ മീന്‍ വളമോ ഒക്കെ ചേര്‍ത്ത് വേണമെങ്കില്‍ വീര്യം കൂട്ടം. അത് ഉപയോഗിക്കാം. മാന് കരുത്ത് ആയിട്ടില്ലെങ്കില്‍ ചകിരി ചോര്‍, മില്‍ വേസ്റ്റ് മുതലായ ഘന വസ്തുക്കള്‍ കൂടി കൊടുക്കുക. അങ്ങനെ വളത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തം ആകുക.

ചോദ്യം..നട്ടു പന്തലിലേക്ക് പടര്‍ന്നു തുടങ്ങി പൂവും ഉണ്ട്. ഒരു മഞ്ഞ നിറത്തിലുള്ള ജീവിയാണ്. ഇലകള്‍ മുഴുവനും തിന്നുന്നു. വേപ്പെണ്ണ മിശ്രിതം തളിച്ചു. പക്ഷെ മഴയത്ത് ഇലകളില്‍ പിടിക്കുന്നില്ല. ഞാന്‍ ഗ്രോ ബാഗിലാണ്‌ നട്ടിരിക്കുന്നത്. ചെറിയ പുളി ഉറുമ്പുകള്‍ ( കടിക്കാത്തവ )ഉണ്ട് അത് കീടങ്ങളെ നശിപ്പിക്കും എന്ന് കേള്‍ക്കുന്നുണ്ടല്ലോ ? പയറില്‍ ഒക്കെ ധാരാളം ഉണ്ട് ഈ ഉറുമ്പ്. 

മറുപടി: കടിക്കാത്ത ഉറുമ്പ്‌ പ്രശ്നക്കാരന്‍ ആണ്. അത് ഒരു കീടത്തെ പയറില്‍ വളര്‍തും.അവ പയറിന്റെ നീര് കുടിക്കും. പയര്‍ മുരടിച്ചു പോകും. കടിക്കുന്ന പുളിഉറുമ്പിനെ കയറ്റി വിടുക. മഞ്ഞ കെണി വെക്കുക. ജമന്തി മുതലായ ചെടികള്‍ ഇടയ്ക്കു വളര്‍ത്തുക. മിക്കവാറും പ്രശ്നങ്ങള്‍ തീരും.

ചോദ്യം.. ജീവാമൃതം ഉണ്ടാക്കാൻ നാടൻ പശുവിന്റെ മൂത്രം വേണമല്ലോ, എന്റെ ഒരു സംശയം ചോദിക്കട്ടെ?
ചോദ്യം: 1. എങ്ങിനെയാണ് പശുവിന്റെ മൂത്രം ശേഖരിക്കുന്നത്? തൊഴുത്തിൽ നിലത്ത് ഒഴിച്ച മൂത്രം ചാണക കുഴിയിലേക്കാണ് പോകുന്നത്.
ചോദ്യം: 2. ജൈവ വളമായി ഉപയോഗിക്കുന്ന കോഴികാഷ്ഠം ചൂട് കുടുതലാണ്.. അതുകൊണ്ട് ചെടിക്ക് നേരിട്ട് ചേർക്കരുത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്തൊക്കെ കാര്യങ്ങളാണ്, കോഴി വളം ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്?


മറുപടി..   ഒന്നുകില്‍ തൊഴുത്തില്‍ നിന്നും ചാണകവും മൂത്രവും വേര്‍തിരിച്ചു കിട്ടാന്‍ തൊഴുത്തിന്റെ താഴെ അരികിലായി ഒരു ചാല്‍ നിര്‍മിക്കുക. അത് ഒരു ടാങ്കിലേക്ക് ആക്കിയാല്‍ മൂത്രം എളുപ്പത്തില്‍ പിടിച്ചെടുക്കാം. മൂത്രം മാത്രമല്ല തൊഴുത്തു കഴുകുന്ന വെള്ളം വേറെ എടുത്തു ചെടികള്‍ക്ക് ഉപയോഗിക്കാം. അത് പറ്റില്ല എങ്കില്‍ രാവിലെ പശു എഴുന്നേല്‍ക്കുമ്പോള്‍ ഒരു ബക്കറ്റുമായി തൊഴുത്തില്‍ എത്തുക. പശുക്കള്‍ എഴുന്നെട്ടാല്‍ പത്ത് മിനിട്ടിനകം മൂത്രം ഒഴിക്കും. ആ സമയം ബക്കറ്റ് പിന്നില്‍ പിടിച്ചാല്‍ മൂത്രം പിടിച്ചെടുക്കാം.


തുടരും..
കടപ്പാട്..കൃഷിഗ്രൂപ്പിലെ സ്നേഹസമ്പന്നരായ അംഗങ്ങളോടും ചോദ്യങ്ങൾക്ക് ക്ഷമയോടെ ഉത്തരം പറയാൻ സന്മനസ്സ് കാണിച്ച ശ്രീ ടോണിതോമസിനോടും..

by navas shamsudeen. 9 Comments

9 Responses to "ടോണിച്ചായനോട് ചോദിക്കാം.. ഭാഗം 1..."

Leave a Comment