സുഗന്ധദ്രവ്യങ്ങളിലെ രാജാവ്....കുരുമുളക്..

പെപ്പര്‍നൈഗ്രം എന്നറിയപ്പെടുന്ന കറുത്തപൊന്ന് മലയാളിക്ക് അന്യനല്ല.സുഗന്ധ ദ്രവ്യങ്ങളുടെ കൂട്ടത്തിലെ രാജാവെന്നറിയപ്പെടുന്ന കുരുമുളകിന്റെ  ഔഷധഗുണങ്ങൾ നിരവധിയാണു. പല വൈദേശിക ശക്തികളും ഒരു കാലത്ത് കുരുമുളകിനെ തേടിയാണു കേരളതീരത്തെത്തിയത്.

തെങ്ങ്, കമുകു പോലുള്ള താങ്ങ് മരങ്ങളുടെ സഹായത്തോടെ വളരുന്ന കുരുമുളക് നടാൻ പറ്റിയത് ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണു. നല്ല പരിചരണം ലഭിച്ചാൽ നട്ട് മൂന്നാം വർഷം മുതൽ വിളവ് ലഭിക്കുന്ന കുരുമുളക് ചെടി ശരാശരി ഇരുപത് വർഷം വരെ വിളവ് തരുന്നുവെന്നും കാണാം. ദ്രുതവാട്ടം, അഴുകൽ, തുടങ്ങിയ രോഗങ്ങളെ ബോർഡോ മിശ്രിതമുപയോഗിച്ച് നിയന്ത്രണ വിധേയമാക്കുകയും ചെയ്യാം. ജൈവരീതിയിൽ വളപ്രയോഗം നടത്തിയാൽ ചെടികൾ നല്ല കരുത്തോടെയും മികച്ച വിളവ് തരുകയും ചെയ്യുമെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു.

.ചുക്ക്,കുരുമുളക്,തിപ്പലി (തൃകുടം) ഇവ തുല്യമെടുത്ത് കഷായം വച്ച് കഴിച്ചാല്‍ കഫക്കെട്ടൂം പനിയും കുറയും.കുരുമുളക് സ്വരശുദ്ധി വരുത്തും.ദഹനശക്തി വര്‍ദ്ധിപ്പിക്കാനുളള കഴിവ് എടുത്തുപറയേണ്ടതാണ്.ചുക്ക്,മുളക്,തിപ്പലി,പെരുംജീരകം,ഇന്തുപ്പ് ഇവ സമം പൊടിച്ച് കഴിച്ചാല്‍ ദഹനശക്തി വര്‍ദ്ധിക്കും.ഇത് വായു നാശകവുമാണ്.തക്കാളിക്കയില്‍ കുരുമുളക്പൊടി വിതറി വെറും വയററില്‍ കഴിക്കുന്നത് കൃമിശല്യം അകററും.കുരുമൂളക് നസ്യം ചെയ്യുന്നത് അപസ്മാരത്തിനു ഗുണം ചെയ്യും.രക്തത്തിലെ വിഷാംശം എടുത്ത്കളയാനുളള കഴിവിനാലാണ് പാമ്പ് വിഷചികിത്സയിൽ കുരുമുളകിന് സ്ഥാനം കിട്ടിയത്.കുരുമുളകും,രുദ്രാക്ഷവും പച്ചവെളളത്തില്‍ അരച്ച് കഴിച്ചാല്‍ വസൂരി ശമിക്കും പോലും.കുരുമുളകും ഉമിക്കരിയും കൂട്ടി പല്ല് തേക്കുന്നത് പലവിധ മോണരോഗങ്ങളെയും അകറ്റും.കുരുമുളക്പൊടിയും,പെരുംജീരകപൊടിയും തേനില്‍ ചാലിച്ച് ദിവസം രണ്ട് നേരം അഞ്ച് ഗ്രാം വീതം സേവിച്ചാല്‍ എത്ര കടുത്ത അര്‍ശ്ശസ്സും ശമിക്കും. ആടലോടക ഇല പൊടിച്ചതും കുരുമുളക് പൊടിയും തേനും ചേർത്ത് കഴിക്കുന്നതും ചുമയെ ശമിപ്പിക്കും. കുരുമുളക് ചേർക്കാത്ത ആയുർവേദ മരുന്നുകൾ തുലോം കുറവാണെന്ന് തന്നെ പറയാം.

നൂറിലേറെ നാടൻ ഇനങ്ങളും, അതോടൊപ്പം തന്നെ സങ്കരയിനങ്ങളും നടീൽ വസ്തുക്കളായി ലഭ്യമാണു. ബാലൻ കൊട്ട, ഉതിരൻ കൊട്ട, ചെറിയകൊടി, കുതിരവാലി, കൊറ്റനാടൻ, ജീരകമുണ്ട, കരുവിലാഞ്ചി തുടങ്ങിയ നാടൻ ഇനങ്ങളും, പന്നിയൂർ സർവകലാശാല വികസിപ്പിച്ചെടുത്ത സങ്കരയിനങ്ങളായ പന്നിയൂർ സീരീസിലെ കൊടിയിനങ്ങളും,പഞ്ചമി, പൗർണ്ണമി തുടങ്ങിയവയും മികച്ച വിളവ് തരുന്നവയാണു.

2 Responses to "സുഗന്ധദ്രവ്യങ്ങളിലെ രാജാവ്....കുരുമുളക്.."

  • ajith says:
Leave a Comment